About the Book
ചലച്ചിത്രപഠന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ചലച്ചിത്ര ഗവേഷകർക്കും സിനിമാസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാവുന്ന സമഗ്രമായ സിനിമാ റഫറൻസ് ഗ്രന്ഥം, അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വൈശാഖ് ജോജന്‍റെ രചനയിൽ. സിനിമയുടെ കണ്ടുപിടുത്തങ്ങളുടെ ചരിത്രം,ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമയുടെ സമഗ്രമായ ചരിത്രം,പെർസിസ്റ്റ്ൻസ് ഓഫ് വിഷൻ,സംവിധാനം, തിരക്കഥ, ചലച്ചിത്ര സിദ്ധാന്തങ്ങൾ (ഓഥർ തിയറി, അപ്പാരറ്റസ് തിയറി), ഫിലിം രജിസ്‌ട്രേഷൻ, ഛായാഗ്രഹണം, 180ഡിഗ്രി ,30 ഡിഗ്രി റൂൾ, ലെൻസുകള്‍, വീക്ഷണകോണുകൾ, കലാസംവിധാനം, ദീപസംവിധാനം, ശബ്ദലേഖനം, ചിത്രീകരണം ,വിവിധ തരം സിനിമകൾ, ഷോർട്ട് ഫിലിം ,ഡോക്യൂമെന്‍ററി, ഫ്രെയിം, ഷോട്ട്, സീൻ, സ്വീക്വൻസ്, പശ്ചാത്തലസംഗീതം, ചമയം, ശബ്ദമിശ്രണം, സ്പോട് എഡിറ്റിങ് ,റഫ് കട്ട്, എഡിറ്റിങ് (പഴയതും പുതിയതും ), ഡബ്ബിങ്, ലൈവ് റെക്കോഡിങ്, ലാബ് പ്രവർത്തനങ്ങൾ,കളറിങ്, ഇഫക്ട്സ്, വി എഫ് എക്സ് , കാർട്ടൂൺ സിനിമ, ഫിലിം പ്രൊജെക്ഷൻ, ബ്ലൂ/ഗ്രീൻ മാറ്റ് ചിത്രീകരണം, റീ-റെക്കോർഡിങ്, ,സിനിമയും സാഹിത്യവും -അനുകല്പനം, മൊണ്ടാഷ്, ഷൂട്ടിങ് സാമഗ്രികൾ, ,ടൈറ്റിൽ രജിസ്‌ട്രേഷൻ, സിനിമയുടെ രജിസ്‌ട്രേഷൻ, സെൻസർ ബോർഡ് ,സെൻസർ സർട്ടിഫിക്കറ്റ് , ഡിജിറ്റൽ സിനിമ, മോഷൻ ക്യാപ്ച്ചർ, ത്രീ-ഡി സിനിമ, ആനിമേഷൻ സിനിമ, വെബ് സീരീസ് എന്നീ വിഷയങ്ങള്‍ വിശദീകരിച്ച് സമഗ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ലോക ക്ലാസിക് സിനിമകളും ക്യാമറാ ഷോട്ടുകളും കാണാനുള്ള QR കോഡുകളും. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കേരള സർവകലാശാല എന്നിവടങ്ങളിലെ ഡിഗ്രീ, പി.ജി തലങ്ങളിൽ ചലച്ചിത്രപഠനം ഓപ്പൺ കോഴ്‌സ്, ചലച്ചിത്രപഠനം ഇലക്ടീവ് കോഴ്സ് സിലബസുകൾക്കും ഉപകാരപ്രദമായ ഗ്രന്ഥമാണിത്.